തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: കാട്ടാക്കട തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. കുഴയ്ക്കാട് റോഡരികത്ത് വീട്ടില്‍ രുഗ്മിണി (74) ആണ് മരിച്ചത്. പൂവച്ചല്‍ പഞ്ചായത്തിലെ കോവില്‍വിള വാര്‍ഡിലായിരുന്നു ഇവര്‍ പണിയെടുത്തിരുന്നത്.

വയോധിക കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവര്‍ത്തകരും വാര്‍ഡ് അംഗവും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവിവാഹിതയാണ് രുഗ്മിണിയമ്മ. കെഎസ് ശബരീനാഥന്‍ എംഎല്‍എ രുഗ്മിണിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Top