ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം

ന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തി. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്.

തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിക്കും.ഹൈ-സ്‌കോര്‍ ത്രില്ലര്‍ പ്രതീക്ഷിക്കാം.മത്സരവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.തലസ്ഥാനത്ത് അടുത്തിടെ ശക്തമായ മഴ വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ മഴമേഘങ്ങള്‍ മാറിനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മത്സര സമയത്ത് മഴയില്ലെങ്കില്‍ കളി നടക്കുമെന്ന് ഉറപ്പിക്കാം. മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രമീകരണങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു.

അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്. ട്വന്റി 20 ആയതിനാല്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുന്ന വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്ക്.ഇന്ന് ഇരു ടീമുകള്‍ക്കും ഓപ്ഷനല്‍ പരിശീലനമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ് തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഹത്തിയിലേക്ക് പറക്കും.

 

Top