തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും

Thiruvananthapuram International Airport

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയിരുന്നത്.

രേഖകള്‍ പരിശോധിച്ച ശേഷം ഇന്ന് അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുവാനുള്ള സാമ്പത്തിക ബിഡില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്.

മംഗലാപുരം ,ജയ്പൂര്‍ തുടങ്ങി മറ്റു നാല് വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പ് ആയിരുന്നു മുന്നിലെത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെയും ബിഡില്‍ അദാനി തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള പ്രധാന നടപടിക്രമം ആരംഭിച്ചത്.

അതേസമയം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന പ്രതിഷേധിച്ച് കോട്ട സമരസമിതി ഇന്ന് മാര്‍ച്ച് നടത്തും.

Top