സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഉച്ചയോടെ സമാപിക്കും

തിരുവനന്തപുരം: പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും.

രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അംഗങ്ങളുടെ ചര്‍ച്ച പൂര്‍ത്തിയായതോടെ വിളപ്പില്‍ശാലയിലെ ഇ എം എസ് അക്കാദമിയില്‍ നടക്കുന്ന യോഗം ഉച്ചയോടെ സമാപിക്കും.

ഭാവിപരിപാടികള്‍ തീരുമാനിച്ചശേഷമായിരിക്കും കേന്ദ്രകമ്മിറ്റിയോഗം പിരിയുന്നത്. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ മഹാറാലി നടക്കും. സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും.

Top