തിരുവനന്തപുരം-ബംഗളൂരു കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ തിരുവനന്തപുരം -ബംഗളൂരു സര്‍വീസ് കെ.എസ്.ആര്‍.ടി.സി. പുനഃരാരംഭിച്ചു. ഏപ്രില്‍ 9 മുതലാണ് സര്‍വീസ് നിര്‍ത്തലാക്കിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സര്‍വീസ് ആരംഭിച്ചത്.

ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ,സുല്‍ത്താന്‍ ബത്തേരി ,മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബംഗളൂരു സര്‍വീസ് ആദ്യ ദിനം സര്‍വീസ് നടത്തുക. ആദ്യ ദിവസം തന്നെ സീറ്റുകളെല്ലാം നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസുകള്‍ നടത്തുക.

 

Top