ബുറേവി മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ട തിരുവനന്തപുരം വിമാനത്താവളം തുറന്നു

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ബുറേവി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചത്.

എന്നാല്‍ ബുറേവി ദുര്‍ബല ന്യൂനമര്‍ദ്ദമായാണ് കേരളത്തിലേക്ക് പ്രവേശിക്കുക എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിച്ചത്.

Top