ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം എയർപോർട്ട് അടച്ചിടാൻ തീരുമാനം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം താത്കാലികമായി അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് അറിയിച്ചത്.

നാളെ കേരളത്തിലൂടെ കടന്ന് പോകുമ്പോൾ 60 മുതൽ 70 കിലോ മീറ്റർ വരെയാകും കാറ്റിന്റെ വേഗതയെന്നാണ് മുന്നറിയിപ്പ്.  ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്കയിൽ പ്രവേശിച്ച കാറ്റ് അവിടെ കാര്യമായ നാശമുണ്ടാക്കാതെയാണ് തമിഴ്നാട് തീരത്തേക്ക് നീങ്ങിയത്. തമിഴ്നാട് തീരത്തെത്തി കേരളത്തിലേക്ക് കടക്കുമ്പോൾ തീവ്രത ഇനിയും കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.

Top