സ്വര്‍ണക്കടത്ത് കേസ് ഇന്ന് സുപ്രിംകോടതിയില്‍

ഡൽഹി: സ്വർണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച മറുപടി സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് ഇഡിയുടെ സത്യവാങ്മൂലം.

കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ട്രാൻസ്ഫർ ഹർജി നൽകുകയായിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെടുന്നത്.

നിലവിൽ എറണാകുളത്ത് കോടതിയിലാണ് സ്വർണക്കടത്ത് കേസുള്ളത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടെന്നും അതിനാൽ ഇനി കേരളത്തിൽ കേസ് നടത്താനാകില്ലെന്നും ബെംഗളൂരുവിലേക്ക് മാറ്റണമെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇഡി പറയുന്നു. കേസിന്റെ മുഴുവനായ നടത്തിപ്പും ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

Top