തിരുവനന്തപുരം വിമാനത്താവള വികസനം; കേന്ദ്രസര്‍ക്കാര്‍ നയത്തിന് പിന്തുണ നല്‍കണമെന്ന് ശശി തരൂര്‍

sasi-tharoor

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള വികസനത്തില്‍ നിലപാട് ആവര്‍ത്തിച്ച് ശശി തരൂര്‍ എംപി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. തിരുവനന്തപുരത്ത് കൂടുതല്‍ കമ്പനികള്‍ വരാന്‍ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

സ്വകാര്യവത്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കും എന്നുമായിരുന്നു തരൂരിന്റെ മുന്‍ പ്രസ്താവന.

അതേസമയം, വിമാനത്താവള സ്വകാര്യവത്കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല.

Top