തിരുവനന്തപുരത്ത് പത്തു വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു

BOY

തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ 10 വയസുകാരന്‍ തോട്ടില്‍ വീണു മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി ദേവ് ആണ് മരിച്ചത്. വൈകിട്ട് 4.45ഓടെയാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ പാല്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെ കുട്ടിയും ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വീടിന് മുന്നിലുള്ള തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്നാണ് വിവരം.

ശക്തമായ മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടത് അറിഞ്ഞതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഒരു കുളത്തിനടുത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Top