കോവിഡ് 19; മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു

തിരുവമ്പാടി: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകള്‍ സിസ്റ്റര്‍ അഡല്‍ഡയാണ് (ലൂസി – 67) മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇവര്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

മദര്‍ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ ലൂസി മെക്‌സിക്കോയില്‍ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു. സഹോദരങ്ങള്‍: മേരി ജോസ് കല്ലറയ്ക്കല്‍ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചന്‍ (കോടഞ്ചേരി), അച്ചാമ്മ, ജെസി വര്‍ഗീസ് മാവേലില്‍ (കരുളായി – നിലമ്പൂര്‍), സൈമണ്‍, പയസ്.

Top