Thiruvambadi seat issue-thamarassery bishop-kunhalikkutty

തിരുവനന്തപുരം: തിരുവമ്പാടി സ്ഥാനാര്‍ത്ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് താമരശേരി ബിഷപ്പുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗ് സ്ഥാനാര്‍ത്ഥി വി.എം. ഉമ്മര്‍ മാസ്റ്ററെ പിന്‍വലിക്കില്ല. ചര്‍ച്ചകളിലൂടെ മുന്നോട്ട് പോകുമെന്നും നാല് സ്ഥാനാര്‍ത്ഥികളെക്കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് താമരശേരി രൂപതയും മലയോര വികസന സമിതിയും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍, ലീഗ് പ്രഖ്യാപിച്ച 20 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്.

Top