തിരുവല്ലത്തെ ടോള്‍പ്ലാസ പിരിവ്; നിധിന്‍ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍ കുട്ടി

ന്യൂഡല്‍ഹി: തിരുവല്ലത്തെ ടോള്‍പ്ലാസയിലെ ടോള്‍ പിരിവ് സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിക്ക് മന്ത്രി വി ശിവന്‍ കുട്ടി കത്തയച്ചു. വിശദമായ ചര്‍ച്ചക്കു ശേഷം മാത്രമേ ടോള്‍ പിരിക്കാവൂ എന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രം ടോള്‍ പിരിവ് തുടങ്ങണം. പ്രദേശികവാസികള്‍ക്ക് സൗജന്യം അനുവദിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവളം കാരോട് ദേശീപാതയിലെ ടോള്‍പിരിവ് പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന്, രണ്ടാം ദിവസവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാതെയും റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെയും ടോള്‍ പിരിക്കാനനുവദിക്കില്ലെന്നാണ് പ്രതിഷേധിക്കാരുടെ നിലപാട്.

Top