തിരുവല്ലം കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക് കൈമാറും, ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി. മുഖ്യമന്ത്രിയുടേതാണ് തീരുമാനം. കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തെഴുതും. നേരത്തെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ നല്കിയിരുന്നു.

നേരത്തെ തിരുവല്ലത്ത് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ പൊലസ് മര്‍ദ്ദിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മര്‍ദനം, കൊലപാതകം പോലുള്ള വകുപ്പുകള്‍ ഉടന്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ, പിന്നാലെയാണ് നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് കാണിച്ച മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്്തിരുന്നു. തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് ഹൃദയാഘാതം മൂലം മരിച്ച കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ വിപിന്‍, ഗ്രേഡ് എസ്‌ഐ സജീവന്‍, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടി ക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റേതാണ് നടപടി.

ജഡ്ജിക്കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ച് പേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിലെ ഒരു പ്രതിയായ സുരേഷാണ് സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു.

അതേസമയം, സുരേഷിനെ പൊലീസിനെ മര്‍ദിച്ചിട്ടില്ലെന്ന വാദം തള്ളിയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം ആണെങ്കിലും ഇതിന് കാരണമായത് ശരീരത്തിലെ ചതവുകള്‍ ആയിരിക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശം. സുരേഷിന്റെ ശരീരത്തില്‍ 12 ഇടങ്ങളില്‍ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ചരുവിള പുത്തന്‍വീട്ടില്‍ സുരേഷ് മരിച്ചത്.

Top