Thiruvajoor Strongly criticizing E.P jayarajan

കോട്ടയം:കായകി മന്ത്രി ഇപി ജയരാജന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലറ്റിക്‌സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത് എത്തിയ സാഹചര്യത്തില്‍ ഇപി ജയരാജനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്.

കായിക താരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ച് നടക്കണമെന്ന് പറഞ്ഞാല്‍ പറ്റില്ലെന്നും അഴിമതി ആക്ഷേപമുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഏതൊക്കെ മേഖലയിലാണ് അഴിമതി ഉള്ളതെന്ന് ഇപി ജയരാജന് താന്‍ പറഞ്ഞു തരാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Top