തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി

sasikumara-varma

പന്തളം: ഇത്തവണ തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കിയെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

സുരക്ഷ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തിരുവാഭരണം സുരക്ഷിതമായി എത്തുമെന്നും സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ അകറ്റാന്‍ ഇടയാക്കില്ലെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top