തിരുനെല്‍വേലിയില്‍ ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ട നിലയില്‍

murder

തിരുനെല്‍വേലി: തിരുനെല്‍വേലി കോര്‍പറേഷന്‍ മുന്‍ മേയറും ഡി.എം.കെ. നേതാവുമായ ഉമാ മഹേശ്വരി(65)യും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ട നിലയില്‍. ഉമാ മഹേശ്വരി(65),ഭര്‍ത്താവ് മുരുഗശങ്കരന്‍ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരുനെല്‍വേലി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടില്‍വെച്ചാണ് കൂട്ടകൊലപാതകം നടന്നത്. വീട്ടിലെ കബോര്‍ഡ് തുറന്ന നിലയിലാണെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫോറന്‍സിക് സംഘവും പൊലീസ് നായയും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അസിസ്റ്റന്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Top