കമലഹാസന്‍ ബിജെപിയുടെ സ്ലീപ്പര്‍സെല്ലാണെന്ന് തിരുമുരുഗന്‍ ഗാന്ധി

kamal

തമിഴ്‌നാട്: കമലഹാസന്‍ ബിജെപിയുടെ സ്ലീപ്പര്‍സെല്‍ ആണെന്ന ആരോപണവുമായി തിരുമുരഗന്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് തിരുമുരഗന്‍ ഗാന്ധി.തമിഴ്‌നാടിനെ ബിജെപിയുടെ രാഷ്ട്രീയ രീതിയിലേക്ക് കൊണ്ടുവരാനാണ് കമലഹാസന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ സിനിമയില്‍ കൂടുതലും മുസ്ലിം വിരുദ്ധതയും, വര്‍ഗ്ഗീയതയും പ്രമേയമാക്കിയുള്ളതുമാണെന്ന് തിരുമുരഗന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം സ്വയം അദ്ദേഹത്തിനെ യുക്തിവാദിയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും തിരുമുരഗന്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 21ന് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കാനിരിക്കെയാണ് കമലിനെതിരെ ഈ പുതിയ ആരോപണം. തന്റെ പുതിയ പാര്‍ട്ടിയെ കുറിച്ചും അതിന്റെ വിശദാംശങ്ങളെ കുറിച്ചും ഫെബ്രുവരി 21ന് പ്രഖ്യാപിക്കുമെന്നാണ് കമലഹാസന്‍ അടുത്തിടെ പത്ര കുറിപ്പില്‍ അറിയിച്ചത്. രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ച് തമിഴ്‌നാടിനെ അറിയാന്‍ അദ്ദേഹം തമിഴ്‌നാട് യാത്രയും സംഘടിപ്പിക്കുന്നുണ്ട്.

Top