പത്തനംതിട്ടയില്‍ പതിമൂന്നുകാരിക്ക് പീഡനം

പത്തനംതിട്ട: ആറന്മുളയില്‍ പതിമൂന്നുകാരിക്ക് പീഡനം. രണ്ടാനച്ഛന്റെ പരാതിയില്‍ യുവാവിനെതിരെ ആറന്മുള പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെയും അമ്മയെയും സര്‍ക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ആറന്മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി.

പഞ്ചായത്തംഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ വീടുമായി അടുപ്പമുള്ള ലോറി ഡ്രൈവറായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകളുണ്ട്. സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യം തീരുമാനിക്കും.

 

Top