ഇടുക്കിയിൽ രണ്ടാനച്ഛന്റെ പീഡനത്തിനിരയായി പതിമൂന്നുകാരി; പ്രതിക്കൂട്ടിൽ അയൽവാസിയും

ഇടുക്കി : ഇടുക്കി രാജകുമാരി ഖജനാപ്പാറയിൽ പതിമൂന്ന് കാരിയായ പെൺകുട്ടിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അയൽവാസി ഒളിവിലാണ്. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ടാനച്ചൻ ഒരു വർഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ പോക്സൊ നിയമപ്രകാരം പൊലീസ് കേസെടുത്തു.

ഒരുവർഷമായി രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ അയൽവാസിയായ നാഗരാജൻ എന്നയാളും പീഡനത്തിന് ഇരയാക്കി. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് അയൽവാസിയായ നാഗരാജൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ നാഗരാജൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Top