മാലിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ മരിച്ചു

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഐഎസ് ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തിയ സൈനികരാണ് മരിച്ചത്.

സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ദുഃഖം രേഖപ്പെടുത്തി. ഐഎസ് ഭീകരരെ നേരിടനായി 2013ല്‍ ആയിരക്കണക്കിന് സൈനികരെയാണ് ഫ്രാന്‍സ് മാലിയിലേക്ക് അയച്ചത്. 4500 ഫ്രഞ്ച് സൈനികര്‍ നിലവില്‍ മാലിയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

Top