മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു; ട്യൂഷന്‍ അധ്യാപകനെതിരെ കേസ്‌

ആലപ്പുഴ: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ട്യൂഷന്‍ അധ്യാപകനെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി മുരളിക്കെതിരെയാണ് ജുവനൈല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തത്. ലോക്ക് ഡൗണ്‍ കാലത്ത് ട്യൂഷന്‍ ക്ലാസ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മര്‍ദ്ദന വിവരമറിഞ്ഞ വാര്‍ഡ് മെമ്പറാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയത്.

ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. അടി കിട്ടിയ വിവരം കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം പറഞ്ഞുവെങ്കിലും വീട്ടുകാര്‍ വിഷയം ചൈല്‍ഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചിരുന്നില്ല. അയല്‍വാസിയായ ആശ പ്രവര്‍ത്തകയാണ് വിവരം പുറത്തറിയിക്കുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

Top