മൂന്നാംഘട്ട സമരം; അഖിലേന്ത്യ കണ്‍വെന്‍ഷന്‍ വിളിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങുന്നു. തുടര്‍സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാന്‍ മഹാപഞ്ചായത്ത് നടത്തും. കര്‍ഷകസമരം ഒന്‍പത് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചത്.

പാര്‍ലമെന്റിലേക്ക് അടക്കം മാര്‍ച്ച് സംഘടിപ്പിച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും യതൊരു നീക്കം ഇതുവരെയില്ല. ഈ സാഹചര്യത്തില്‍ തുടര്‍സമരപരിപാടികള്‍ ശക്തമാക്കണം, ദില്ലി അതിര്‍ത്തികളില്‍ സമരം തുടരുമ്പോഴും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാകും അഖിലേന്ത്യാ കണ്‍വന്‍ഷനിലെ പ്രധാന അജണ്ട. കണ്‍വെന്‍ഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.

Top