വാഹനങ്ങളുടെ തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനവ് വരുത്താന്‍ നിര്‍ദേശം

കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനവ് വരുത്താന്‍ നിര്‍ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് വര്‍ധനവ് വരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.)ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം കുറവുവരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷകളുടെ നിരക്കുയര്‍ത്തിയിട്ടില്ല.

പ്രീമിയത്തിന്റെ കരടുനിര്‍ദേശം ആണ് പുറപ്പെടുവിച്ചത്. ജനങ്ങള്‍ക്ക് മാര്‍ച്ച് 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

പുതിയ സ്വകാര്യകാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ അടയ്‌ക്കേണ്ടിവരും. നിലവിലുള്ളത് പുതുക്കുമ്പോള്‍ ഓരോ വര്‍ഷത്തേക്കുള്ള തുക അടച്ചാല്‍ മതിയായിരിക്കും.

Top