ട്വിറ്റര്‍ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍

ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിമുതല്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

അക്കൗണ്ടുകളുടെ ടു ഫാക്ടര്‍ സുരക്ഷയ്ക്കുവേണ്ടി എസ്എംഎസിനെ കൂടാതെ ഗൂഗിള്‍ ഒതന്റിക്കേറ്റര്‍, ഡ്യുവോ മൊബൈല്‍, ഓതി(Authy) പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

ടു ഫാക്ടര്‍ സുരക്ഷയ്ക്കായി ആപ്പുകള്‍ ഓഫ്‌ലൈന്‍ ആയി തന്നെ കോഡുകള്‍ നിര്‍മ്മിക്കുന്നു.

എങ്കിലും വെരിഫിക്കേഷനായി ട്വിറ്റര്‍ എസ്എംഎസിനെ തന്നെയായിരിക്കും ആശ്രയിക്കുക.

ഹാക്കര്‍മാരെ സഹായിച്ചേക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.

ഗൂഗിള്‍ ഒതന്റിക്കേറ്റര്‍ പോലുള്ള ആപ്ലിക്കേഷനുകളില്‍ തെളിയുന്ന കോഡുകള്‍ 30 സെക്കന്റിനുള്ളില്‍ അപ്രത്യക്ഷമാവുന്നതാണ്. ഇത് അക്കൗണ്ടുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു.

Top