ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

പുണെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞടുക്കുകയായിരുന്നു.

ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിര്‍ണാക മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പകരം പേസര്‍ ടി.നടരാജനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനുവേണ്ടി ടോം കുറാന് പകരം മാര്‍ക്ക് വുഡ് കളിക്കും.

മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഇന്ത്യ ജയിച്ചാല്‍ ടെസ്റ്റ്, ട്വന്റി 20 പരമ്പരകള്‍ക്കൊപ്പം ഏകദിന പരമ്പരയും നേടി നിലവിലെ ലോക ജേതാക്കള്‍ക്കെതിരേ സമ്പൂര്‍ണ ആധിപത്യം അവകാശപ്പെടാം. ഇംഗ്ലണ്ടിനാകട്ടെ, നീണ്ട പരമ്പരയ്‌ക്കൊടുവില്‍ നാട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ആശ്വസിക്കാന്‍ ഒരു പരമ്പര വിജയമെങ്കിലും വേണം.

 

Top