ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് മികച്ച തുടക്കം

പുണെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും നല്‍കിയത്. എട്ടോവറില്‍ നിന്ന് 53 റണ്‍സ് നേടിയിട്ടുണ്ട് ഇരുവരും ചേര്‍ന്ന്. ടോപ്ലെ എറിഞ്ഞ എട്ടം ഓവറില്‍ നാല് ബൗണ്ടറി അടിച്ചാണ് ധവാന്‍ ഇന്ത്യയെ അമ്പത് കടത്തിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ ആക്രമിച്ചുകളിക്കുന്ന ശൈലിയിലാണ് ഇന്ത്യ. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിര്‍ണാക മത്സരത്തിന് ഇറങ്ങുന്നത്.

ഇന്ത്യ കുല്‍ദീപ് യാദവിനെ ഒഴിവാക്കി പകരം പേസര്‍ ടി.നടരാജനെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനു വേണ്ടി ടോം കുറാന് പകരം മാര്‍ക്ക് വുഡ് കളിക്കും. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

 

Top