മൂന്നാം ഏകദിനം: ഇംഗ്ലണ്ടിന് മോശം തുടക്കം: മുന്‍നിര തകര്‍ന്നു

പുനെ: മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് മോശം തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 12 ഓവറില്‍ 76/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മൂന്ന് ഓവറില്‍ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ ജേസന്‍ റോയ്‌യെയും(14), ജോണി ബെയര്‍സ്റ്റോയെയും(1) ഭുവി പുറത്താക്കി. ബെന്‍ സ്റ്റോക്‌സാണ്(35) പുറത്തായ മറ്റൊരു താരം. നടരാജനാണ് വിക്കറ്റ്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂര്‍-ക്രുനാല്‍ പാണഡ്യ കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് തുണയായത്.

 

Top