ചന്ദ്രനെ അറിയാന്‍ മൂന്നാം ദൗത്യം; ‘ചന്ദ്രയാന്‍ 3’ ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ചെന്നൈ: ഇസ്‌റോയുടെ ‘ചന്ദ്രയാന്‍ 3’ ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. 1.05നാണ് കൗണ്ട് ഡൗണ്‍ ആംഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു ചന്ദ്രയാന്‍ 3 കുതിച്ചുയരും.

പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷന്‍ റെഡിനസ് റിവ്യൂ (എംആര്‍ആര്‍) അടക്കമുള്ളവ പൂര്‍ത്തിയായി. ഇസ്‌റോയുടെ ഏറ്റവും കരുത്തുറ്റ ‘എല്‍വിഎം 3-എം 4’ റോക്കറ്റാണു പേടകത്തെ വഹിക്കുന്നത്. ഏകദേശം 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണു പ്രതീക്ഷ.

Top