ഐ20-യുടെ പുതുതലമുറയെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഏറ്റവും സ്റ്റൈലിഷ് വാഹനമാകാനൊരുങ്ങി ഐ20-യുടെ പുതുതലമുറ. അടുത്ത മാസം നടക്കുന്ന ജനീവ ഓട്ടോ ഷോയിലാണ് ഈ വാഹനത്തെ പ്രദര്‍ശിപ്പിക്കുക. അതോടൊപ്പം തന്നെ വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് ഐ20-യുടെ മൂന്നാം വരവെന്നാണ് സൂചന. അതേസമയം, ഹ്യുണ്ടായി വിദേശത്ത് ഇറക്കിയിട്ടുള്ള ഐ30-യുമായി ചെറിയ സാമ്യം ഈ വാഹനത്തിന് ഉണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

മൂന്നാം തലമുറ ഐ20-ക്ക് നല്‍കുന്നത് സ്പോട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ആംഗുലര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നീ ഫീച്ചറുകളാണ്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ തുടര്‍ന്നും എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനത്തെ 2020 ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top