മൂന്നാം ദിവസവും സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: അനുകൂലമല്ലാത്ത ആഗോള സാഹചര്യംമൂലം മൂന്നാം ദിവസവും സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 43 പോയന്റ് നഷ്ടത്തില്‍ 59,456ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 17,719ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസിലെ ട്രഷറി ആദായം വര്‍ധിച്ചതും ഊര്‍ജ ഉപോഗത്തിലെ വര്‍ധവും ഉത്പന്ന വിലയിലെ കുതിപ്പുമൊക്കെയാണ് വിപണിയിലെ തളര്‍ച്ചക്കുപിന്നില്‍. സെപ്റ്റംബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസവുമായതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത.

ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് , എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top