ഇനി മുതല്‍ മാലിന്യമെറിയുന്നവരെ പിടികൂടാന്‍ പോലീസും രംഗത്തിറങ്ങും

ബെംഗളുരു: നഗരത്തില്‍ ബിബിഎംപി മാലിന്യം ശേഖരിച്ചതിന് ശേഷവും ജനങ്ങള്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പുതിയ മാര്‍ഗങ്ങളാലോചിച്ച് ബിബിഎംപി രംഗത്ത്.ഇനി മുതല്‍ മാലിന്യമെറിയുന്നവരെ പിടികൂടാന്‍ പോലീസും രംഗത്തിറങ്ങും.

രാവിലെ മാലിന്യ ശേഖരം കഴിഞ് ജനങ്ങള്‍ വീണ്ടും മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെറിയുന്നത് പ്രശ്‌നങ്ങള് സൃഷ്ട്ടിക്കുന്നെന്ന് ബിബിഎംപി പറഞ്ഞിരുന്നു.ഒരു നേരം എന്നതിന് പുറമേ രാവിലെയും വൈകിട്ടും മാലിന്യം ശേഖരിക്കാന്‍ പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്.

Top