എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ താങ്കള്‍ക്കുണ്ടോ എന്ന് സ്വയം ചിന്തിക്കൂ, രഞ്ജിത്തിന് തുറന്ന കത്തുമായ് ഡോ. ബിജു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് തുറന്ന കത്തുമായി സംവിധായകന്‍ ഡോ. ബിജു. ഡോക്ടര്‍ ബിജു ഒക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കണം എന്ന് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ഡോ.ബിജു കത്തില്‍ പറയുന്നത്.

ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ താങ്കള്‍ക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് രഞ്ജിത്തിനോട് കത്തില്‍ ഡോ.ബിജു പറയുന്നത്.

Top