വിജയ് ആന്റണി ചിത്രം ‘തിമിരു പുടിച്ചവന്‍’; ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

vijay

വിജയ് ആന്റണിയും ഗണേഷും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം തിമിരു പുടിച്ചവന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഏക്‌നാഥിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിജയ് ആന്റണിയാണ്. ഹരിചരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് ഈ വേഷം കൈകാര്യം ചെയ്യുന്നത്.

വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതവും വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകരായ എസ് എസ് രാജമൗലിയുടെയും വിക്രമന്റേയും അസിസ്റ്റന്റ് ഡയറക്ടറായും ഗണേഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.

കിരുതിഗ ഉദയനിധിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ കാലിയാണ് വിജയ്യുടെ അവസാന ചിത്രം. പ്രദീപുമൊത്തുള്ള തമിഴ് ചിത്രമാണ് വിജയ് ആന്റണിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top