thilothaman-ration crisis

thilothaman

തിരുവനന്തപുരം: കേന്ദ്രം നല്‍കുന്ന അരിവിഹിതം സംസ്ഥാനത്ത് വിതരണം ചെയ്യുന്നതില്‍ ഭക്ഷ്യവകുപ്പ് വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി പി തിലോത്തമന്‍. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന വിമര്‍ശം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം. കേന്ദ്രം അനുവദിച്ച 1400 ടണ്‍ അരി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല.

പല വിഷയങ്ങളും മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. റേഷന്‍ കട ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സപ്ലൈകോയിലൂടെ അരിവില്‍പ്പന നടത്തുന്ന അരിക്കട പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാര്‍ച്ച് പകുതിയോടെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Top