സിപിഎമ്മിന് ബിജെപി വോട്ടുമറിച്ചെന്ന പ്രചാരണം യുഡിഎഫിന്റെ അടവ്;പി ജയരാജന്‍

കണ്ണൂര്‍: തില്ലങ്കേരി ഡിവിഷനില്‍ സിപിഎമ്മിന് ബിജെപി വോട്ടുമറിച്ചു എന്ന പ്രചാരണം യുഡിഎഫിന്റെ അടവാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തില്ലങ്കേരിയില്‍ സിപിഎം ബിജെപി കൂട്ടുകെട്ടെന്നത് ബോധപൂര്‍വ്വമായ പ്രചാരണമാണ്. പോളിംഗ് കുറഞ്ഞതാണ് ബിജെപിക്കും യുഡിഎഫിനും വോട്ട് കുറയാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആര്‍എസ്എസ് അജണ്ടയെന്ന ഭീതിപരത്തി വോട്ടുനേടാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും പാണക്കാട്ടേക്ക് ഹൈദരലി തങ്ങളെ കാണാന്‍ യുഡിഎഫ് നേതാക്കള്‍ പോകുന്നതില്‍ സിപിഎം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും ലീഗ് വഴിയുള്ള ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെയാണ് എതിര്‍ക്കുന്നതെന്നും പി ജയരാജന്‍ വിശദീകരിച്ചു.

 

Top