പരിശീലനത്തിന് പ്രാമുഖ്യം ; തിയറി ഹെന്റി ബ്രിട്ടീഷ് ചാനലില്‍ നിന്നും രാജിവെച്ചു

Thierry-Henry

മുന്‍ ഫ്രാന്‍സ്, ആര്‍സണല്‍ താരമായിരുന്ന തിയറി ഹെന്റി ബ്രിട്ടീഷ് ചാനലായ സ്‌കൈ സ്‌പോര്‍ടിസില്‍ നിന്നും രാജി വെച്ചു. പരിശീലകനായുള്ള തന്റെ വേഷത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാനായാണ് ചാനലില്‍ നിന്നും രാജിവെക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

2015 ല്‍ ചാനലില്‍ പ്രവേശിച്ച ഹെന്റി 2016 ല്‍ ബെല്‍ജിയത്തിന്റെ മാനേജറായിരുന്ന റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ സഹായിയാരുന്നു. 2018 ലോകകപ്പില്‍ മൂന്നാം സ്ഥാനമാണ് ബെല്‍ജിയം സ്വന്തമാക്കിയത്.

കഴിഞ്ഞ നാല് വര്‍ഷമായി ഫുട്‌ബോളില്‍ എനിക്ക് വളരെ പ്രതിഫലദായകമായ കോച്ചിംഗ് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ‘ഈ അനുഭവങ്ങള്‍ ഒരു ഫുട്‌ബോള്‍ മാനേജര്‍ ആകുവാനായുള്ള തന്റെ ദീര്‍ഘകാല മോഹത്തെ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ ദൃഢനിശ്ചയം നല്‍കിയതായും , അതിനാലാണ് ടിവിയിലെ തന്റെ സ്ഥാനം ഒഴിയുന്നതെന്നും ഹെന്റി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഇന്‍സ്റ്റഗ്രാമിലും കുറിച്ചു.

Top