കണ്ണൂരില്‍ വീണ്ടും കാര്‍ തകര്‍ത്ത് മോഷണം; പതിനെണ്ണായിരം രൂപയോളം കവര്‍ന്നെന്ന്

കണ്ണൂര്‍: കണ്ണൂരിലെ തളിപ്പറമ്പില്‍ വീണ്ടും കാര്‍ തകര്‍ത്ത് മോഷണം നടന്നതായി പരാതി. പറശ്ശിനിക്കടവിനും സ്‌നേക്ക് പാര്‍ക്കിനും സമീപമായിട്ടാണ് കാറുകള്‍ തകര്‍ത്ത് പതിനെണ്ണായിരം രൂപയോളം കവര്‍ന്നത്.

സ്‌നേക്ക് പാര്‍ക്കിന് സമീപം ചുഴലി ചാലുവയല്‍ സ്വദേശിയായ തോമസിന്റെ കാറിന്റെ ഡോര്‍ തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് പറശിനിക്കടവിന് സമീപം കാടാച്ചിറ സ്വദേശി പ്രവീണിന്റെ കാര്‍ തകര്‍ത്ത് മോഷണം നടത്തിയത്.

തളിപ്പറമ്പില്‍ ഇത് പതിനാറാം തവണയാണ് ഡോര്‍ തകര്‍ത്ത് ഗ്ലാസിനുള്ളിലൂടെ മോഷണം നടക്കുന്നത്.

Top