പൊന്‍കുന്നം മണക്കാട് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍

arrest

പൊന്‍കുന്നം: പൊന്‍കുന്നം മണക്കാട് ശ്രീഭദ്രാ ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് തേനി സ്വദേശിയായ ശരവണ പാണ്ഡ്യന്‍ (32) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മധുരയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഈ മാസം ഒമ്പതിനാണു ക്ഷേത്രത്തില്‍ മോഷണം നടന്നത്. 32000 രൂപയാണ് ഇവിടെനിന്നു മോഷണം പോയത്. നേരത്തെയും നിരവധി മോഷണ കേസുകളില്‍ ശരവണ പാണ്ഡ്യന്‍ പിടിയിലായിട്ടുണ്ട്.

Top