മാധ്യമപ്രവര്‍ത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവം; പ്രതി കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, ഭാര്യ സരിതകുമാരി എന്നിരെയാണ് ഉരുവച്ചാലിലെ വീട്ടില്‍ വച്ച് ആക്രമിക്കുകയും കെട്ടിയിട്ടതിന് ശേഷം മോഷണം നടത്തുകയും ചെയ്തത്. സെപ്റ്റംബര്‍ ആറിനാണ് മോക്ഷണം നടന്നത്.

മോഷം നടത്തിയതിലെ മുഖ്യ പ്രതിയായ ഇയാളെ ഡല്‍ഹിയില്‍ നിന്ന് ഹൗറയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് പൊലീസ് പിടി കൂടിയത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും അതിഭീകരമായി മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

സ്വര്‍ണവും പണവും എടിഎമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോവുകയും അവിടെ വച്ച് പ്രതിയെ പിടികൂടുകയും ചെയ്തത്.

Top