മോഷ്ടിക്കാന്‍ അങ്കണവാടിയില്‍ കയറിയ കള്ളന്‍ എടുത്തത് കുട്ടി കുടുക്കയിലെ ആറ് രൂപ

കാഞ്ഞിരപ്പള്ളി: അങ്കണവാടിയില്‍ കക്കാന്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് ആറ് രൂപ. കുട്ടികളുടെ കുടുക്കയിലെ ആറ് രൂപയാണ് കള്ളന്‍ മോഷ്ടിച്ചത്. വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ കുട്ടികള്‍ അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ചാണ് അറ് രൂപ കട്ടെടുത്തത്. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27ാം നമ്പറിലുള്ള അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രി മോഷ്ടാവ് കയറിയത്.

ആദ്യം ങ്കണവാടിയിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തി. പിന്നീട് പൂട്ട് തുറക്കാന്‍ കഴിയാതെ വന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. അയല്‍വാസികളാണ് അങ്കണവാടിയിലുണടായ മോഷണ ശ്രമം ജീവനക്കാരെ അറിയിച്ചത്.

കുട്ടികളുടെ കുടുക്കയിലെ പണമല്ലാതെ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചശേഷം നടത്തിയ പരിശോധനയില്‍ മറ്റ് സാധനങ്ങളൊന്നും മോഷ്ടിച്ചിട്ടില്ലെന്ന് മനസ്സിലായി. കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള ഭക്ഷണസാധനങ്ങളടക്കം ഇവിടെ സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ അങ്കണവാടി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top