അറബ് പൗരന്മാരില്‍ നിന്ന് നിരോധിച്ച മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

drugs

അബുദാബി: അറബ് പൗരന്മാരായ രണ്ട് പേരില്‍ നിന്ന് 4.2 മില്യണ്‍ ഡോളര്‍ വിലയുള്ള നിരോധിച്ച മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. കൃഷിസ്ഥലത്ത് ഒളിപ്പിച്ചുവെച്ച നിലയിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് വകുപ്പിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് കൃഷിസ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ സാധിച്ചതെന്നും, കുറ്റവാളികളെ പിടിക്കാന്‍ കഴിഞ്ഞതെന്നും അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി അല്‍ ഷെറീഫി പറഞ്ഞു.

യു.എ.ഇ.യില്‍ താമസിക്കുന്ന രണ്ട് സ്വദേശികളുടെ കൈയില്‍ നിരോധിച്ച കാപ്പ്റ്റഗണ്‍ മരുന്നുകള്‍ ഉണ്ടെന്നും അത് വില്‍പ്പന നടത്തുന്നുണ്ടെന്നുമുള്ള വിവരം രഹസ്യാന്വേഷണ ഏജന്‍സിയാണ് അറിയിച്ചത്, പിന്നീട് പോലീസ് അവരുടെ നീക്കങ്ങളെ പിന്തുടരുകയും നിരോധിത മരുന്നുകള്‍ പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് ഷെറീഫി വ്യക്തമാക്കി.

Top