യുഎന്‍ മനുഷ്യാവകാശ കമ്മീഷനും തെറ്റാം; സിഎഎ കേസില്‍ നിലപാടറിയിച്ച് ജയശങ്കര്‍

ന്ത്യ ഭേദഗതി ചെയ്ത് നിയമമാക്കിയ പൗരത്വ നിയമത്തിന് എതിരായി സുപ്രീംകോടതിയെ സമീപിച്ച യുഎന്‍ മനുഷ്യാവകാശ കമ്മീഷനും മുന്‍പ് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സിഎഎയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ തന്റെ ഓഫീസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് തിങ്കളാഴ്ചയാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷണര്‍ മിഷേലാ ബാഷലെറ്റ് ഇന്ത്യയെ അറിയിച്ചത്.

അതേസമയം പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വിദേശ കക്ഷിക്കും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമവ്യവഹാരത്തിന് അവകാശമില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെ ഓരോ രാജ്യത്തിനും അവരുടേതായ നിബന്ധനകള്‍ അനുസരിച്ച്, സാമൂഹിക വ്യവസ്ഥ പരിഗണിച്ചുള്ള പൗരത്വ നിയമങ്ങളുണ്ടെന്ന് ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു.

യുഎന്‍ കമ്മീഷന് മുന്‍പും പല കാര്യങ്ങളിലും തെറ്റുപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും, പ്രസ്താവനകളുമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ‘മേഖലയിലെ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് കശ്മീരില്‍ യാതൊന്നും ചെയ്യാനില്ലെന്ന മട്ടിലാണ് പ്രശ്‌നത്തിന് ചുറ്റും അവര്‍ സൂക്ഷ്മതയോടെ നടക്കുന്നത്’, ഗ്ലോബല്‍ ബിസിനസ്സ് ഉച്ചകോടിയില്‍ ജയശങ്കര്‍ പറഞ്ഞു.

ഈ രാജ്യത്തുള്ള രാജ്യമില്ലാത്ത ഒരുപാട് ആളുകളുടെ എണ്ണം കുറയ്ക്കാനാണ് ഞങ്ങളുടെ ശ്രമം, വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തോടെ ലോകത്തിലെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചെന്നും ജയശങ്കര്‍ പറഞ്ഞു.

Top