ഈ പ്രണയ ജോഡികള്‍ ആരാധകര്‍ക്ക് മാതൃകയായത് ഇങ്ങനെ. .

ബോളിവുഡിന്റെ മെയിന്‍ ചര്‍ച്ചകളില്‍ ഒന്നാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം.

ഇരുവരുടെയും പ്രണയം ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. അവരുടെ യാത്രകളും ആരാധകര്‍ക്ക് ഏറെ താല്‍പര്യമുള്ള വിഷയം തന്നെയാണ്.

എല്ലായിടത്തും കോലിക്കൊപ്പം അനുഷ്‌കയും എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ ചെയ്തിരിക്കുന്ന കാര്യം ആരാധകര്‍ക്കെല്ലാം മാതൃകയാകുന്നതാണ്.

ഈ പ്രണയ ജോഡികള്‍ ഒരുമിച്ച് ചെടികള്‍ നട്ടു കൊണ്ടാണ് മറ്റുള്ളവര്‍ക്ക് മാതൃകയായി മാറിയിരിക്കുന്നത്.

‘പ്രകൃതിയെ പ്രണയിക്കുന്നവര്‍’ എന്ന കുറിപ്പോടെ കോലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

Top