പക്ഷിപ്പനി: റഷ്യയില്‍ നിന്നുള്ള മുട്ട യു എ ഇ യില്‍ നിരോധിച്ചു

ദോഹ: മാരകമായ പക്ഷിപ്പനി ബാധ സ്ഥീരികരിച്ച സാഹചര്യത്തില്‍ പുതിയ നടപടിയുമായി യു എ ഇ പരിസ്ഥിത മന്ത്രാലയം. റഷ്യയില്‍ നിന്നുള്ള മുട്ടയ്ക്കാണ് യു എ ഇ പരിസ്ഥി മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ കുര്‍കയ ഒബ്ലാസ്റ്റ് പ്രവിശ്യയില്‍ പടര്‍ന്നു പിടിക്കുന്ന എച്ച് 5 എന്‍ 2 എന്ന പക്ഷിപ്പനിയാണ് ഈ നിരോധനത്തിനു പിന്നിലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് റഷ്യയില്‍ നിന്നുള്ള മുട്ട പൂര്‍ണമായും നിരോധിച്ചതായി യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചത്.

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുത്താണ് യു എ ഇ മന്ത്രാലയം അസി അണ്ടര്‍ സെക്രട്ടറി ഡോ മാജിദ് സുല്‍ത്താന്‍ അല്‍ ഖാസ്മി ഇതിനെകുറിച്ച് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Top