സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ പാലാക്കാരന്റെ ധോണിയോടുള്ള ആരാധന

ക്രിക്കറ്റ് ആരാധകരില്‍ മലയാളി എന്നും മുന്നില്‍ തന്നെയാണ്.

അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരത്ത് ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്രമത്സരം കാണാന്‍ മഴയായിരുന്നിട്ടു കൂടി ആളുകള്‍ ഒഴുകിയെത്തിയത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ധോണിയുടെ ഫാനായ സനുനാദ് ഗോപാലകൃഷ്ണന്‍ എന്ന ഒരു പാലാക്കാരനാണ്.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വിന്റി-20 കാണാന്‍ പ്ലക്കാര്‍ഡുകളുമായെത്തിയ ഈ പാലാക്കാരനെങ്ങനെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായെന്നായിരിക്കും.

‘മോളേ സിവാ, അച്ഛനോടു പറയണം പാലായില്‍ നിന്നൊരു കട്ടഫാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന്’ എന്ന വാചകങ്ങള്‍ കുറിച്ച പ്ലക്കാര്‍ഡുമായാണ് സനുനാഥ് മത്സരം കാണാനെത്തിയത്.

ഈ വാക്കുകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Top