ശരീര താപത്തിൽ നിന്നും ചാർജ് ചെയ്യാൻ സാധിക്കുന്ന ബാറ്ററിയുമായി ശാസ്ത്രജ്ഞര്‍

നുഷ്യശരീരത്തില്‍ നിന്നും ചാർജ് ചെയ്യാൻ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയിലെ യുഎസ് ഗവേഷകരാണ് ഈ പരിസ്ഥിതി സൗഹ്യദ ഗാഡ്‌ജെറ്റ് നിർമിച്ചിരിക്കുന്നത്. ഇത് ഒരു വള പോലെ ധരിക്കാവുന്ന യ്യാം ഉപകരണമാണ്. റിപ്പോർട്ട് പ്രകാരം, ശരീര താപത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന തെര്‍മോ ഇലക്ട്രിക് ചിപ്പുകള്‍ അടങ്ങിയതാണിത്. റോബോട്ടുകള്‍ക്ക് വൈദ്യുതോര്‍ജ്ജം നല്‍കുന്നതിനായി യന്ത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനു തുല്യമായ രീതിയാണിത്.

ഈ സാങ്കേതികവിദ്യയ്ക്ക് ഭാഗികമായെങ്കിലും ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപകരണം പൂര്‍ണ്ണമായും പുനരുപയോഗം ചെയ്യാനാകുമെന്നും പ്രബന്ധകാരന്‍ ജിയാന്‍ലിയാങ് സിയാവോ തോംസണ്‍ പറഞ്ഞു.

ചതുരശ്ര സെന്റിമീറ്ററിന് 1 വോള്‍ട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഈ ഉപകരണങ്ങള്‍ക്കു കഴിയുന്നു. ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വന്‍തോതില്‍ ഉല്‍പാദനം അനുവദിക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഈ ഗാഡ്‌ജെറ്റുകള്‍ വില്‍പനയ്‌ക്കെത്തുമെന്ന് സിയാവോ കൂട്ടിച്ചേർത്തു.

Top