മികച്ച ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ഇവയാണ്

ഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിഎസ്എന്‍എല്‍ ‘ഭാരത് ഫൈബര്‍’ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ചത്. മറ്റ് പ്രമുഖ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ (ഐഎസ്പി) വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുടേതിന് സമാനമായ വിലയും ആനുകൂല്യങ്ങളുമാണ് ഈ പ്ലാനുകളും നല്‍കുന്നത്.

ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ മികച്ച ഡാറ്റാ ആനുകൂല്യങ്ങള്‍ മാത്രമല്ല, ഓവര്‍-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകള്‍ നല്‍കുന്നുണ്ട്. ഇതിനൊപ്പം ഒരു സൌജന്യ ലാന്‍ഡ്ലൈന്‍ കണക്ഷനും കമ്പനി നല്‍കുന്നുണ്ട്.

ഈ മാസത്തില്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ ആറ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളാണ് ഉള്ളത്. ‘ഫൈബര്‍ ബേസിക്’, ‘ഫൈബര്‍ ബേസിക് പ്ലസ്’, ‘ഫൈബര്‍ വാല്യൂ’, ‘ഫൈബര്‍ പ്രീമിയം’, ‘ഫൈബര്‍ പ്രീമിയം പ്ലസ്’, ‘ഫൈബര്‍ അള്‍ട്രാ ‘ എന്നിവയാണ് ഈ പ്ലാനുകള്‍. 30 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയുള്ള പ്ലാനുകളാണ് ഇവ. ‘ഫൈബര്‍ ബേസിക്’ എന്ന് വിളിക്കുന്ന ബേസിക്ക് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 3.3 ടിബി ഡാറ്റയാണ് നല്‍കുന്നത്. 30 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റ്, അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

60 എംബിപിഎസ് വേഗതയുള്ള രണ്ടാമത്തെ ഭാരത് ഫൈബര്‍ പ്ലാനിന് ‘ഫൈബര്‍ ബേസിക് പ്ലസ്’ എന്നാണ് പേര്. 3.3 ടിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും നല്‍കുന്ന പ്ലാനാണ് ഇത്. എഫ്യുപി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാല്‍ 2 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ഈ പ്ലാനില്‍ ഒടിടി ആനുകൂല്യം ഇല്ല. മൂന്നാമത്തെ പ്ലാനിന് ‘ഫൈബര്‍ വാല്യൂ’ എന്നാണ് പേര്. 100 എംബിപിഎസ് വേഗതയുള്ള പ്ലാനാണ് ഇത്. 3.3 ടിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങള്‍ നേരത്തെ വിശദീകരിച്ച പ്ലാനിന് സമാനമാണ്.

200 എംബിപിഎസ് വേഗതയുള്ള രണ്ട് പ്ലാനുകളും 300 എംബിപിഎസ് വേഗതയുള്ള ഒരു പ്ലാനുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ആദ്യത്തെ 200 എംബിപിഎസ് പ്ലാനിനെ ‘ഫൈബര്‍ പ്രീമിയം’ എന്നും രണ്ടാമത്തേതിനെ ‘ഫൈബര്‍ പ്രീമിയം പ്ലസ്’ എന്നുമാണ് വിളിക്കുന്നത്. 3.3 ടിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്, ഒരു വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയം ആനുകൂല്യങ്ങള്‍ എന്നിവയാണ് ഫൈബര്‍ പ്രീമിയം പ്ലാനിലൂടെ ലഭിക്കുന്നത്. രണ്ടാമത്തെ 200 എംബിപിഎസ് പ്ലാനിനെ ‘ഫൈബര്‍ പ്രീമിയം പ്ലസ്’ എന്നാണ് വിളിക്കുന്നത്.

ഫൈബര്‍ പ്രീമിയം പ്ലസ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ഒടിടി ആനുകൂല്യങ്ങലൊന്നും ലഭിക്കില്ല. 3.3 ടിബി ഡാറ്റയാണ് ഈ പ്ലാന്‍ നല്‍കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 15 എംബിപിഎസ് ആയി കുറയും. ബിഎസ്എന്‍എല്‍ നല്‍കുന്ന ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ‘ഫൈബര്‍ അള്‍ട്രാ’ ആണ്. 300 എംബിപിഎസ് വേഗതയുള്ള ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ പ്രീമിയം സബ്ക്രിപ്ഷന്‍ നല്‍കുന്നു. 3.3 ടിബി ഡാറ്റയാണ് ഈ പ്ലാനും നല്‍കുന്നത്.

 

 

Top