തെരുവിൽ കിടന്ന തന്റെ കുടുംബത്തിന് ആശ്രയം നൽകിയത് ഉമ്മൻചാണ്ടി: മുരുകൻ

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടുയര്‍ത്തി എതിരാളികള്‍ ‘കൊത്തിപ്പറിക്കുന്ന’ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവോരം മുരുകന്‍.

കുപ്പയില്‍ കിടന്ന തനിക്ക് നല്ലൊരു കുടുബ ജീവിതവും സാമൂഹിക പശ്ചാത്തലവും വരെ എത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് മുരുകന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിരവധി അനാഥ കുട്ടികള്‍ക്ക് അഭയം നല്‍കി രാഷ്ട്രപതിയുടെ പുരസ്‌കാരം വരെ വാങ്ങിയ മുരുകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ . .

കുപ്പയിലെ മാണിക്യമായിരുന്ന എന്നെ ഇന്ന് നല്ലൊരു കടുംബ ജീവിതവും സാമൂഹിക പശ്ചാത്തലവും വരെ എത്തിച്ചത് സാക്ഷാൽ ശ്രീ ഉമ്മൻ ചാണ്ടി സാറാണ്. രാഷ്ട്രീയത്തിന് അതീതമായി പല നേതാക്കളുമായി വ്യക്തി ബന്ധങ്ങളുണ്ടെങ്കിലും എന്റെ ജീവിതത്തിൽ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ പുറമ്പോക്കിൽ ഞാനും എന്റെ കുടുംബവും ഗാന്ധിനഗർ ഉദയ കോളനിയിൽ 25 വർഷമായി ഞങ്ങൾ 24 വീട്ടുകാർ താമസിക്കുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആധാരം നൽകി. രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചപ്പോൾ മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടറിയേറ്റിൽ ചെന്ന എന്നെ തല മുണ്ഡനം ചെയ്തതിനാൽ സുരക്ഷ ജീവനക്കാർ തടഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ രാത്രിയും കഴിഞ്ഞ് വെളുപ്പിന് 2 മണി വരെ കാത്തിരുന്നു. മേശ നിറഞ്ഞു കവിഞ്ഞ ഫയലുകൾക്കിടയിൽ എവിടെയോ ഇരുന്ന ഗ്ലാസിൽ ഉണ്ടായിരുന്ന വെള്ളത്തിൽ വിരലുകൾ നനച്ച് അത് കണ്ണിൽ ഒഴിച്ച് അവസാനക്കാരനായ എന്നെ കാണുമ്പോൾ എങ്ങനെ വന്നു ഓട്ടോ മുരുകാ എന്ന് ചോദിച്ചു ”””
50 വർഷം ജനങ്ങൾക്കൊപ്പം ജീവിച്ച ശ്രീ ഉമ്മൻ ചാണ്ടി സാറിനെപ്പോലുള്ള വ്യക്തിത്വം ഒറ്റപ്പെട്ടു പോകുന്നവരുടേയും വേദനിക്കുന്നവരുടേയും ദൈവത്തിന്റെ കണ്ണായോ കയ്യായോ മാറുമ്പോൾ ആ കൈ കൊണ്ട് അനേകം ആയിരം അഗതികൾക്ക് ആശ്രയമാകാൻ അവസരം തന്ന അങ്ങയെ ഞങ്ങൾ എന്നും എന്നും സ്നേഹിക്കുന്നു.
ഈ പോസ്റ്റിനെ രാഷ്ട്രീയമായി കാണരുത്. എന്റെ ജീവിതത്തൽ എനിക്ക് നേരിട്ടുണ്ടായ അനുഭവമാണ് പങ്കുവെച്ചത്.
രാഷ്ട്രീയത്തിന് അതീതമായി പല രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി സൗഹൃദം ഉണ്ട്.
എന്ന്
മുരുകൻ എസ് തെരുവോരം

Top