ബ്രെക്‌സിറ്റ് ; പുതുക്കിയ കരാര്‍ അടുത്തമാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് തെരേസാ മേ

ലണ്ടന്‍ : വോട്ടിംഗിനു എംപിമാര്‍ക്ക് അവസരം നല്‍കുന്ന വ്യവസ്ഥ പുതുക്കിയ ബ്രെക്‌സിറ്റ് കരാറില്‍ ഉള്‍പ്പെടുത്തുമെന്നു പ്രധാനമന്ത്രി തെരേസാ മേ.

യൂറോപ്യന്‍ യൂണിയനുമായി താത്കാലിക കസ്റ്റംസ് കരാര്‍, പരിസ്ഥിതി പ്രശ്‌നം, ജോലിക്കാരുടെ അവകാശങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വിടുതല്‍(ബ്രെക്‌സിറ്റ്) പൂര്‍ത്തിയാക്കാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നു പറഞ്ഞ മേ ഇത് അവസാന ചാന്‍സാണെന്നും ചൂണ്ടിക്കാട്ടി.

ബ്രെക്‌സിറ്റ് കരാര്‍ പാസാക്കിയാല്‍ രാജിവയ്ക്കാമെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്ന് മേ ഓര്‍മിപ്പിച്ചു. പുതുക്കിയ കരാര്‍ അടുത്തമാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണു പദ്ധതി.

മേ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ മൂന്നുവട്ടം പാര്‍ലമെന്റ് തള്ളിയിരുന്നു. കരാര്‍ പാസാക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഏതാനും ഭേദഗതികള്‍ വരുത്തി പുതിയ കരാര്‍ കൊണ്ടുവരുന്നതെന്ന് മേ എംപിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു.

Top